ദാദ്രി സംഭവം: ബി ജെ പിയുടെ തിരക്കഥയെന്ന് അഖിലേഷ് യാദവ്

Posted on: October 13, 2015 7:22 pm | Last updated: October 13, 2015 at 7:22 pm
SHARE

akhileshന്യൂഡല്‍ഹി: ദാദ്രി സംഭവം ബി ജെ പി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ദാദ്രി സംഭവം ലോകം മുഴുവന്‍ കേട്ടു. എന്നിട്ടും ബി ജെ പി നേതൃത്വം കേട്ടില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കില്ല. ദാദ്രി സംഭവം സ്വാഭാവിക പ്രതികരണമാണെന്ന് താന്‍ കരുതുന്നില്ലെന്നും അഖിലേഷ് എന്‍ ഡി ടി വിയോട് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എന്താണ് ചെയ്യേണ്ടതെന്ന് ബി ജെ പി നേതാക്കള്‍ക്ക് നല്ല ധാരണയുണ്ട്. സംസ്ഥാനത്ത് വര്‍ഗീയ ഭിന്നതയുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ആദ്യം ലൗ ജിഹാദ്, പിന്നെ ഘര്‍വാപസിയായി മുറാദാബാദില്‍ ലൗഡ് സ്പീക്കറിന്റെ പേരില്‍ പോലും ബി ജെ പി പ്രശ്‌നമുണ്ടാക്കിയെന്നും അഖിലേഷ് കുറ്റപ്പെടുത്തി.