അമിത് ഷാക്കെതിരായ സഞ്ജീവ് ഭട്ടിന്റെ ഹരജി തള്ളി

Posted on: October 13, 2015 2:30 pm | Last updated: October 16, 2015 at 12:24 am
SHARE

sanjivbhattന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. അമിത് ഷായേയും എസ് ഗുരുമൂര്‍ത്തിയേയും ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് തള്ളിയത്. ഇരകള്‍ക്ക് നീതി ലഭ്യമാകാതിരിക്കാന്‍ ഇരുവരും പ്രവര്‍ത്തിച്ചിരുന്നെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു.
ഗുജറാത്ത് മുന്‍ അഡ്വക്കറ്റ് ജനറലിന്റെ ഇ മെയില്‍ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഭട്ടിനെതിരെയുള്ള നടപടികള്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.