തോട്ടം തൊഴിലാളികളുടെ കൂലി: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തും: എളമരം കരീം

Posted on: October 13, 2015 1:05 pm | Last updated: October 16, 2015 at 12:24 am
SHARE

Elamaram-Kareem

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി സംബന്ധിച്ച് ഇന്ന് നടക്കുന്ന പിഎല്‍സി യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുമെന്ന് എളമരം കരീം. അനിശ്ചിതകാല സമരമായിരിക്കും നടത്തുക. മുഖ്യമന്ത്രിയും തൊഴിലാളി സംഘടനാ നേതാക്കളും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, ബിഎംഎസ് തുടങ്ങി ആറു സംഘടനാ നേതാക്കളുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.

മിനിമം കൂലി അഞ്ഞൂറ് രൂപയാക്കണമെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ 380 രൂപയെങ്കിലും നല്‍കാന്‍ തയ്യാറായാല്‍ സമരം പിന്‍വലിക്കുമെന്ന് പെണ്‍പിളൈ ഒരുമൈ നേതാക്കള്‍ അറിയിച്ചു.