അധ്യാപകര്‍ ജയിച്ചാല്‍ ശൂന്യവേതനാവധി എടുക്കണം: ബാലാവകാശ കമീഷന്‍

Posted on: October 13, 2015 12:04 pm | Last updated: October 16, 2015 at 12:24 am
SHARE

electionതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ വിജയിച്ചാല്‍ സ്‌കൂളില്‍ നിന്ന് ശൂന്യവേതനാവധിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ നിര്‍ദേശിച്ചു. ഒരു വിദ്യാര്‍ത്ഥി നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഇക്കാര്യം കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം കെ നസീര്‍ എന്നവരങ്ങിയ ബെഞ്ച് ശിപാര്‍ശ ചെയ്തു. മത്സരിക്കുന്ന അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട പ്രവര്‍ത്തനം കാരണം കുട്ടികളുടെ അധ്യയനം മുടങ്ങരുതെന്നും കമീഷന്‍ ആവശ്യപ്പെട്ടു.