കരി ഓയില്‍ പ്രയോഗം: ആറ് ശിവസേന പ്രവര്‍ത്തകര്‍ പിടിയില്‍

Posted on: October 13, 2015 10:42 am | Last updated: October 16, 2015 at 12:24 am
SHARE

sudheendraമുംബൈ: മുന്‍ പാക് മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്കു നേരെ കരി ഓയില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ആറ് ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ശിവസേന ശാഖാ പ്രമുഖ് ഗജാനന്ദ് പാട്ടീല്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ആറു പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പത്തോളം പേര്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതായി സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി അശോക് ദിധേ അറിയിച്ചു. അതേസമയം സംഭവം സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫിട്‌നാവിസ് പറഞ്ഞു. കസൂരിയെ അംഗീകരിക്കുന്നില്ല. പക്ഷേ ശിവസേനയുടെ നടപടി ശരിയായില്ല. പ്രതിഷേധത്തിന് വേറെ മാര്‍ഗം സ്വീകരിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.