Connect with us

Wayanad

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് :1175 പത്രികകള്‍ ലഭിച്ചു

Published

|

Last Updated

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് ഇന്നലെ ഗ്രാമ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും നഗരസഭകളിലേക്കുമായി ആകെ 1175 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല.
ഇന്നലെ ഗ്രാമപഞ്ചായത്തിലേക്ക് ആകെ 1120 പത്രികകളും (506 പുരുഷന്‍, 614 വനിത), നഗരസഭകളിലേക്ക് ആകെ 52 പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് മന്നു പത്രികകളും ലഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് തവിഞ്ഞാലും നെന്മേനിയിലുമാണ്-126 വീതം. തരിയോട് പഞ്ചായത്തിലാണ് ഇതുവരെ പത്രികകള്‍ ലഭിക്കാത്തത്. കല്‍പ്പറ്റ ബ്ലോക്കിലേക്കും ഇതുവരെ പത്രികകള്‍ ലഭിച്ചിട്ടില്ല.
വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ ലഭിച്ച പത്രികകളുടെ വിശദ വിവരം ചുവടെ. ബ്രാക്കറ്റില്‍ പുരുഷന്‍, വനിത.
ഗ്രാമപഞ്ചായത്ത് :1.വെള്ളമുണ്ട-51 (15, 36)2. തിരുനെല്ലി-30 (14, 16).3. തൊണ്ടര്‍നാട്-49 (21, 28),4. എടവക-60 (28, 32),5.തവിഞ്ഞാല്‍-126 (50, 76),6. നൂല്‍പ്പുഴ-37 (18, 19)7. നെന്മേനി-126 (59, 67),8. അമ്പലവയല്‍-79 (33, 46),9. മീനങ്ങാടി-20 (4, 16),10. വെങ്ങപ്പള്ളി-41 (25, 16),11. വൈത്തിരി-8 (1, 7),12. പൊഴുതന-29 (15, 14),13. തരിയോട്-ആരും പത്രിക നല്‍കിയില്ല,14. മേപ്പാടി-56 (24, 32),15. മൂപ്പൈനാട്-14 (6, 8),16. കോട്ടത്തറ-27 (12, 15),17. മുട്ടില്‍-71 (31, 40),18. പടിഞ്ഞാറത്തറ-24 (9, 15),20. പനമരം-34 (11, 23),21. കണിയാമ്പറ്റ-33 (12, 21),22 പൂതാടി-112 (73, 39),23. പുല്‍പ്പള്ളി-58 (28, 30),24. മുള്ളങ്കൊല്ലി-35 (17, 18)
ബ്ലോക്ക് പഞ്ചായത്ത്: 1. മാനന്തവാടി-1, 2. സുല്‍ത്താന്‍ ബത്തേരി-1, 3. പനമരം-1,4. കല്‍പ്പറ്റ-ആരും പത്രിക നല്‍കിയില്ല.
നഗരസഭകള്‍:1. കല്‍പ്പറ്റ-50 (28, 22),2. മാനന്തവാടി-1 (1,0),3. സുല്‍ത്താന്‍ ബത്തേരി-1 (1, 0)

Latest