എസ് വൈ എസ് അരി വിതരണം: തോട്ടം തൊഴിലാളികള്‍ക്ക് ആശ്വാസമായി

Posted on: October 13, 2015 10:10 am | Last updated: October 13, 2015 at 10:10 am
SHARE

ഓടത്തോട്: രണ്ടാഴ്ചയോളമായി ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് ആശ്വാസമായി സമസ്ത കേരള സുന്നീയുവജന സംഘം യൂനിറ്റ് കമ്മിറ്റി അരി വിതരണം ചെയ്തു.
പ്രദേശത്തെ 200 ഓളം തൊഴിലാളികള്‍ക്കാണ് അരി വിതരണം ചെയ്തത്. അരി വിതരണം കുടുക്കന്‍ ബീരാന്‍ കുട്ടിക്ക ഉദ്ഘാടനം ചെയ്തു.
എം മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.എസ് വൈ എസ് ജില്ലാ കമ്മിറ്റിയംഗം പി ബീരാന്‍,ടി കെ അബൂജാബിര്‍,എം ഹംസക്കുട്ടി, പി പി ജലീല്‍,പി സ്വാലിഹ്, എ ഹുസൈന്‍, പി അഹമ്മദ്കുട്ടി, ഹുസൈന്‍, എ റഷീദ്, ടി കെ ഹഖീം മൗലവി,കെ ഹസുസൈന്‍ മുസ്‌ലിയാര്‍,ജഗനിവാസന്‍,ഫൈസല്‍ കെ, വിവിധ ട്രേഡ് യൂണിന്‍ നേതാക്കളായ അരിമ്പ്ര സൈതാലി, കെ എസ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഉടന്‍ ഒത്തു തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് എസ് വൈ എസ് യോഗം ആവശ്യപ്പെട്ടു.