Connect with us

Malappuram

ദഅ്‌വാ രംഗം സജീവമാക്കണം: എസ് ജെ എം

Published

|

Last Updated

മലപ്പുറം: ഇസ്‌ലാമിക ദഅ്‌വാ രംഗത്ത് മറ്റാരെക്കാളും അവസരവും പ്രായോഗികതയും മതാധ്യാപകര്‍ക്കാണെന്നും അതിനാല്‍ സമൂഹത്തോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ മുഅല്ലിം സമൂഹം തയ്യാറാകണമെന്നും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുക്കുളം വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി മാര്‍ വരവ് ചെലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് കെ പി എച്ച് തങ്ങള്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ കെ കുഞ്ഞീതു മുസ്‌ലിയാര്‍ സ്വാഗതവും ഫൈസല്‍ അഹ്‌സനി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍
മലപ്പുറം: എസ് ജെ എം ജില്ലാകമ്മിറ്റി 2015-2018 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് കെ പി എച്ച് തങ്ങള്‍ കാമില്‍ സഖാഫി കവനൂര്‍ (പ്രസി.), എ കെ കുഞ്ഞീതു മുസ്‌ലിയാര്‍ പുളിയംപറമ്പ് (ജന. സെക്ര.) പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി ( ട്രഷറര്‍). വൈസ് പ്രസിഡന്റുമാര്‍ : ഹസ്സന്‍ കോയ തങ്ങള്‍ മമ്പുറം (വെല്‍ഫയര്‍), പി അലവി ഫൈസി കൊടശ്ശേരി (എക്‌സാമിനേഷന്‍), പി മാനു മുസ്‌ലിയാര്‍ മേലങ്ങാടി (മാഗസിന്‍) മുഹമ്മദ് അഹ്‌സനി പനങ്ങാങ്ങര (ട്രൈനിംഗ്), സൈനുദ്ദീന്‍ സഖാഫി പാണ്ടിക്കാട് (മിഷിനറി), സെക്രട്ടറിമാര്‍ : ഫൈസല്‍ അഹ്‌സനി വെട്ടിച്ചിറ (വെല്‍ഫയര്‍), കോമു മൗലവി പൂക്കോട്ടുംപാടം (എക്‌സാമിനേഷന്‍), സുലൈമാന്‍ സഖാഫി ചുള്ളിയോട് (മാഗസിന്‍), എം സി മൗലവി മോങ്ങം (ട്രൈനിംഗ്), എം മുഹമ്മദലി മുസ്‌ലിയാര്‍ (മിഷിനറി).

---- facebook comment plugin here -----

Latest