കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍

Posted on: October 13, 2015 9:08 am | Last updated: October 16, 2015 at 12:24 am
SHARE

ad-antonyപാലക്കാട്: പിടികിട്ടാപുള്ളിയും കുപ്രസിദ്ധ കുറ്റവാളിയുമായ ആട് ആന്റണി പിടിയില്‍. ഇന്ന് പുലര്‍ച്ചെ പാലക്കാടാണ് പിടിയിലായത്. ഗോപാലപുരത്തെ ഭാര്യ വീട്ടിലായിരുന്നു ഇയാള്‍. കൊല്ലത്ത് പൊലീസുകാരനെ കൊന്നകേസിലെ പ്രതിയാണ് ആന്റണി.
കൊലപാതകം, കവര്‍ച്ച, മോഷണം, പീഡനം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. 2012 ജൂണിലായിരുന്നു പോലീസുകാരനെ കൊലപ്പെടുത്തിയത്. പാതിരപ്പള്ളിക്ക് സമീപം സംശയാസ്പദമായി കണ്ട് മാരുതി വാന്‍ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ഇയാള്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. എഎസ്‌ഐക്കും ഡ്രൈവര്‍ മണിയന്‍പിള്ളയ്ക്കും കുത്തേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിയന്‍പിള്ള മരണപ്പെട്ടു. ഇതിനുശേഷം മൂന്നുവര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.
കേരളാപോലീസിന്റെ മികച്ചൊരു നേട്ടമാണിതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിടികൂടിയവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ആട് ആന്റണിയെ പിടികൂടാനായത് പൊലീസിന് പൊലീസിന് അഭിനാര്‍ഹമായ കാര്യമാണെന്ന് ഡിജിപി സെന്‍കുമാര്‍ പറഞ്ഞു. ഒരു വര്‍ഷമായി ഇയാളെ പിന്തുടരുന്നുണ്ടെന്നും ഇതിനു ശേഷമാണ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.