ജെ സി ഡാനിയേല്‍ പുരസ്‌കാരം ഐ വി ശശിക്ക്

Posted on: October 12, 2015 6:49 pm | Last updated: October 16, 2015 at 12:23 am
SHARE

shahsiതിരുവനന്തപുരം: ജെ സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ഐ വി ശശിക്ക്. സിനിമാ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. നാലു പതിറ്റാണ്ടിനിടെ 150ലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1982 ല്‍ ആരൂഡം എന്ന സിനിമ മികച്ച ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് ദേശീയ പുരസ്‌കാരം നേടി. 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി. 1989 ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി. എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here