ഓ ഐ സി സി പാണ്ടിക്കാട് പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു

Posted on: October 12, 2015 6:24 pm | Last updated: October 13, 2015 at 9:31 pm
SHARE

untitled(15)ജിദ്ദ: ഓ ഐ സി സി പാണ്ടിക്കാട് പഞ്ചായത്ത് കമ്മറ്റി ജിദ്ദയില്‍ രൂപീകരിച്ചു. ഷറഫിയ ഓ ഐ സി സി ഓഫീസില്‍ നടന്ന ചടങ്ങില്‍ റീജ്യണല്‍ കമ്മറ്റി വെല്‍ഫെയര്‍ കണ്‍വീനര്‍ താഹിര്‍ ആമയൂര്‍ അധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ  പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് കൊണ്ടായിരിക്കണം പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനം എന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. റീജ്യണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സമദ് കിണാശ്ശേരി പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചു.

നൗഷാദ് പയ്യപറമ്പ് (പ്രസിഡന്റ്), കളത്തില്‍ മുസ്തഫ (ജനറല്‍ സെക്രട്ടറി) സ്വാദിഖലി പാണ്ടിക്കാട് (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഒമ്പത് എക്‌സിക്യുട്ടീവ് മെമ്പര്‍മാരേയും തിരഞ്ഞെടുത്തു. പുതിയ കമ്മറ്റിയുടെ രൂപീകരണ ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടന്നു.

കണ്‍വെന്‍ഷനില്‍ റീജ്യണല്‍ കമ്മറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോഴും രണ്ടേ രണ്ടു ചേരികള്‍ മാത്രമാണ് എന്നും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഇന്ത്യയില്‍ കോണ്‍ഗ്രസ് തിരിച്ചു വരുമെന്നും
ഇന്ത്യയുടെ വികസനവും സ്വപ്നങ്ങളും മുന്‍കാലത്തെ പോലെ കോണ്‍ഗ്രസിലൂടെ മാത്രമേ സഫലമാകൂ എന്നും അദ്ദേഹം പറഞ്ഞു.

പുതിയ മെമ്പര്‍മാര്‍ക്കുള്ള ഓ ഐ സി സി മെമ്പര്‍ഷിപ്പ് ഫോം ഷറഫിയ ഏരിയാ കമ്മറ്റി പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊടശ്ശേരി വിതരണം ചെയ്തു. യോഗത്തില്‍ ഗ്ലോബല്‍ കമ്മറ്റി മെമ്പര്‍മാരായ അബ്ദുറഹീം ഇസ്മായില്‍, അലി തേക്ക്‌തോട്, റീജ്യണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കായംകുളം, ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ, സെക്രട്ടറി മുജീബ് തൃത്താല, നാസര്‍ ജമാല്‍, ഫസലുള്ള വള്ളുവമ്പാലി, ശ്രുതസേനന്‍ കളരിക്കല്‍, ഇസ്മായില്‍ കൂരിപ്പോയില്‍ എന്നിവര്‍ സംസാരിച്ചു. എ ടി അന്‍വര്‍ അമ്പു സ്വാഗതവും മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.