ലോകത്തെ ഏറ്റവും മികച്ച താരം മെസ്സി: പെലെ

Posted on: October 12, 2015 2:47 pm | Last updated: October 16, 2015 at 12:23 am
SHARE

01-pele-601കൊല്‍ക്കത്ത: ലോകത്ത് ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. നെയ്മറിന് മികച്ച ഭാവിയുണ്ടെന്നും ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും പെലെ പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ കാലഘട്ടത്തിലുള്ള താരങ്ങളെ താരതമ്യം ചെയ്യല്‍ അസാധ്യമാണ്. അതുകൊണ്ടു തന്നെ ആരാണ് മികച്ചതെന്ന് പറയാന്‍ കഴിയില്ല. പക്ഷേ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച താരം മെസ്സിതന്നെയാണ്. ക്രിസ്റ്റ്യാനോയും നെയ്മറും പ്രതിഭയുള്ളവര്‍ തന്നെയെന്നും പെലെ പറഞ്ഞു. നെയ്മറിന് മികച്ച ഭാവിയുണ്ട്. ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ നെയ്മറിന് സാധിക്കും. ബ്രസീലില്‍ ഇപ്പോഴും മികച്ച താരങ്ങള്‍ ഉണ്ട്. നിര്‍ഭാഗ്യവശാല്‍ അവരെ ഒരു നല്ല ടീമാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫിഫയിലെ പുതിയ വിവാദങ്ങളോട് പ്രതികരിക്കാന്‍ പെലെ തയ്യാറായില്ല. ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.