ശാശ്വതീകാനന്ദയുടെ മരണം: ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

Posted on: October 12, 2015 1:11 pm | Last updated: October 16, 2015 at 12:23 am
SHARE

chennithalaതിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടി. മരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് എഡിജിപിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേസില്‍ ഉടന്‍ പുനരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തര മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.