‘ഹിന്ദു’വിന്റെ അര്‍ത്ഥമെന്തെന്ന് കേന്ദ്ര സര്‍ക്കാരിനറിയില്ല

Posted on: October 12, 2015 12:54 pm | Last updated: October 18, 2015 at 3:50 pm
SHARE

hindu-symbols-ഭോപ്പാല്‍: ഹിന്ദു എന്ന പദത്തിന്റെ അര്‍ത്ഥമെന്തെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശി ചന്ദ്രശേഖര്‍ ഗൗര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടനയും നിയമവും അനുസരിച്ച് ഹിന്ദു എന്ന പദത്തിന്റെ അര്‍ത്ഥവും നിര്‍വചനവും എന്താണെന്ന ചോദ്യത്തിനാണ് ഇതു സംബന്ധിച്ച ഒരു വിവരവുമില്ലെന്ന് മറുപടി ലഭിച്ചതെന്ന് ഗൗര്‍ വ്യക്തമാക്കി.
എന്തടിസ്ഥാനത്തിലാണ് ഹിന്ദുവായി പരിഗണിക്കുന്നതെന്നും ഹിന്ദുവിനെ ഭൂരിപക്ഷസമുദായമായി കണക്കാക്കുന്നതിന്റെ മാനദണ്ഡമെന്തെന്നും ചോദിച്ചിരുന്നു. എന്നാല്‍ ഇതിനും മറുപടി ലഭിച്ചില്ല.