കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്ത്; ബിഹാറില്‍ മന്ത്രി രാജിവച്ചു

Posted on: October 12, 2015 11:49 am | Last updated: October 18, 2015 at 3:50 pm
SHARE

awadhesh-kushwaha_

പാറ്റ്‌ന: കൈക്കൂലി വാങ്ങുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ബിഹാറില്‍ നിതീഷ് മന്ത്രിസഭയിലെ അംഗം രാജിവച്ചു. നഗരവികസന മന്ത്രി അവാധേഷ് ഖുഷ്‌വാഹയാണ് രാജിവച്ചത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു രാജി. പിപാര നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.

ബിഹാറില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ മന്ത്രി രാജിവച്ചത് നിതീഷിന് തിരിച്ചടിയാകും. മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ ബിജെപി ഇത് ആയുധമാക്കും. ഒളിക്യാമറയിലൂടെയാണ് മന്ത്രി കൈക്കൂലി വാങ്ങുന്നത് പകര്‍ത്തിയത്. എന്നാല്‍ താന്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.