മുന്നണികളില്‍ സ്ഥാനാര്‍ഥി നിര്‍ണയം അവസാനഘട്ടത്തില്‍

Posted on: October 12, 2015 10:13 am | Last updated: October 12, 2015 at 10:13 am
SHARE

കല്‍പ്പറ്റ: ത്രിതല തിരഞ്ഞെടുപ്പില്‍ മുന്നണികളില്‍ സ്ഥാ നാര്‍ഥി നിര്‍ണയം അവസാനഘട്ടത്തില്‍. പലയിടത്തും ഒന്നും രണ്ടും സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. നോമിനേഷന്‍ പിന്‍വലിക്കുന്ന ദിവസമാകുമ്പോഴേക്കും പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. ഏറെക്കുറെ സീറ്റു വിഭജനം പൂര്‍ത്തിയായെന്ന് എല്‍ ഡി എഫും ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിക്കുമെന്ന് യു ഡി എഫും അവകാശപ്പെടുന്നു.
സ്ഥാനാര്‍ഥി പട്ടിക പലയിടത്തും ബി ജെ പി പുറത്തിറക്കിയിട്ടുണ്ട്. സ്വതന്ത്രമുഖവുമായി സി പി എം ജില്ലാ പഞ്ചായത്തിലെയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെയും സീറ്റുവിഭജന ചര്‍ച്ച ഇടതുമുന്നണി പൂര്‍ത്തിയാക്കി.
ജില്ലാ പഞ്ചായത്ത് രണ്ടു ഡിവിഷനുകളില്‍ ഇടതു സ്വതന്ത്രര്‍ മത്സരിക്കും. നഗരസഭയിലെ ആകെയുള്ള 28 സീറ്റില്‍ 24 എണ്ണത്തിലും സി പി എം ആണ് മത്സരിക്കുക. മൂന്നെണ്ണത്തില്‍ സി പി ഐയും ഒരെണ്ണത്തില്‍ ജനതാദള്‍ (എസ്) പാര്‍ട്ടിയും മത്സരിക്കും.
കോസ്‌മോപൊളിറ്റന്‍ ക്ലബ് സെക്രട്ടറി ഉള്‍പ്പെടെ വിവിധ സംഘടനകളുടെ നേതൃത്വം വഹിക്കുകയും കോഫി ബോര്‍ഡിലെ മുന്‍ ഉദ്യോഗസ്ഥനുമായ കെ അബ്ദുല്ല, മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പി. ചാത്തുക്കുട്ടി ഉള്‍പ്പെടെയുള്ളവരെ സി പി എം സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കും. കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി ഐക്യകണ്‌ഠേന തീരുമാനിച്ച കല്‍പ്പറ്റ നഗരസഭയിലേക്കുള്ള പതിനാല് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ എല്‍ പൗലോസ് അംഗീകാരം നല്‍കിയതായി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ അറിയിച്ചു.
വാര്‍ഡ് 1-മണിയങ്കോട് (വനിത)-പി സുധാദേവി,വാര്‍ഡ് 3-ഗവ. ഹൈസ്‌ക്കൂള്‍ (വനിത)-വി പി ശോശാമ്മ,വാര്‍ഡ് 6-കന്യാഗുരുകുലം (ജനറല്‍)-അഡ്വ. ടി ജെ ഐസക്,വാര്‍ഡ് 10-മുനിസിപ്പല്‍ ഓഫീസ് (വനിത)-ആയിഷ പള്ളിയാല്‍,വാര്‍ഡ് 15-പുതിയ ബസ്റ്റാന്റ് (എസ് സി ജനറല്‍)- സി കെ രാഘവന്‍,വാര്‍ഡ് 20-ചുഴലി (വനിത)-ബിന്ദു പി ആര്‍,വാര്‍ഡ് 21-പെരുന്തട്ട (വനിത)-സി പി രജിത,വാര്‍ഡ് 22-വെള്ളാരംകുന്ന് (ജനറല്‍)-പി കെ മുരളീധരന്‍,വാര്‍ഡ് 23-അഡ്‌ലൈഡ് (വനിത)-ജല്‍ത്രൂദ് ചാക്കോ,വാര്‍ഡ് 24-ഓണിവയല്‍ (ജനറല്‍)- പി വിനോദ്കുമാര്‍,വാര്‍ഡ് 25-തുര്‍ക്കി (വനിത)- കെ അജിത,വാര്‍ഡ് 26-എടഗുനി (എസ് ടി ജനറല്‍)-എസ് നന്ദകുമാര്‍,വാര്‍ഡ് 27-മുണ്ടേരി (എസ് ടി വനിത)-സി ജ്യോതി,വാര്‍ഡ് 28- മരവയല്‍ (ജനറല്‍)- പി പി ആലി.