Connect with us

Palakkad

പോലീസ് സ്‌റ്റേഷന്‍ പരിസരം സ്ഥിരം അപകടമേഖല

Published

|

Last Updated

മണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 213ലെ മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിസരം സ്ഥിരം അപകടമേഖലയായി. മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍, ബ്ലോക്ക് ഓഫീസ്, സബ്ട്രഷറി, വെറ്ററിനറി ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലൂടെ കടന്നുപോകുന്നത്. ഇവര്‍ക്കെല്ലാം പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ വളവ് അപകട”ീഷണിയാകുകയാണ്. എതിരേനിന്നും വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്തതാണ് അപകടത്തിനു പ്രധാനകാരണം. പോലീസ് സ്‌റ്റേഷനില്‍നിന്നും അമിതവേഗതയില്‍ ഇറങ്ങിപോകുന്ന ജീപ്പുകളും ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലേക്ക് വേഗത്തില്‍ പോകുന്ന ഓട്ടോകളുമാണ് കൂടുതല്‍ അപകടഭീഷണിയാകുന്നത്. പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് കയറ്റവും വളവും ഉള്ളതും അപകടങ്ങള്‍ക്കു പ്രധാന കാരണമാകുന്നത്. ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ മിക്കപ്പോഴും നല്ലവേഗതയിലാണ് പോകുന്നത്. ഒരുമാസത്തിനിടെ പത്തിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്. ഇവിടെ റോഡിന് വീതി കൂടുതലായതിനാല്‍ ട്രാഫിക് നിയമങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാറില്ല. അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇതുവഴി കടന്നുപോകുന്നത്. രാഷ്ട്രീയകക്ഷികളും ധര്‍ണയും യോഗങ്ങളും ഉപരോധങ്ങളും നടത്തുന്ന സ്ഥിരം സ്ഥലവുമാണിത്. ഈ സാഹചര്യത്തില്‍ പോലീസ് സ്‌റ്റേഷന്‍ “ാഗത്ത് ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതു സ്ഥാപിച്ചാല്‍ അപകടങ്ങള്‍ ഒരുപരിധിവരെ തടയാനാകും. ഇതിനു പുറമേ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങളെ എളുപ്പത്തില്‍ പോലീസിനു പിടികൂടാനാകും.
ഈ ഭാഗത്തുണ്ടായിരുന്ന ബസ് വെയ്റ്റിംഗ് ഷെഡ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് പൊളിച്ചതുമൂലം ഗതാഗതക്കുരുക്ക് ചെറിയതോതില്‍ കുറയ്ക്കാനാകുന്നുണ്ട്.

Latest