ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും ഇടത് മുന്നണി ധാരണയായി

Posted on: October 12, 2015 9:40 am | Last updated: October 12, 2015 at 9:40 am
SHARE

local body electionകോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെയും കോഴിക്കോട് കോര്‍പറേഷനിലെയും ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക എല്‍ ഡി എഫ് പുറത്തിറക്കി. ജില്ലാ പഞ്ചായത്തില്‍ ആകെ 27 സീറ്റില്‍ സി പി എം 18 സീറ്റില്‍ മത്സരിക്കും. സി പി ഐ നാല് സീറ്റുകളിലും എന്‍ സി പി രണ്ട് സീറ്റുകളിലും ജനതാദള്‍, ഐ എന്‍ എല്‍, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റുകളിലും മത്സരിക്കും. കോര്‍പറേഷനില്‍ ആകെയുള്ള 75 സീറ്റുകളില്‍ സി പി എം 60ല്‍ മത്സരിക്കും. സി പി ഐ ആറ് സീറ്റുകളിലാണ് മത്സരിക്കുക. എന്‍ സി പി ക്ക് നാല് സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. ജനതാദള്‍ എസ് മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് എസ്, ഐ എന്‍ എല്‍ പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കും. ജില്ലാ പഞ്ചായത്തില്‍ സി പി എമ്മിന്റെ 15 സ്ഥാനാര്‍ഥികളെയും കോര്‍പ്പറേഷനിലെ 49 സ്ഥാനാര്‍ഥികളെയും സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കോര്‍പറേഷനില്‍ മുന്‍മേയര്‍മാരായ തോട്ടത്തില്‍ രവീന്ദ്രനും എം എം പത്മാവതിയും സ്ഥാനാര്‍ഥികളാണ്. മുന്‍ എം എല്‍ എ വി കെ സി മമ്മദ്‌കോയയും മത്സരിക്കുന്നുണ്ട്. നിലവിലുള്ള എട്ട് കൗണ്‍സിലര്‍മാര്‍ക്ക് മാത്രമാണ് എല്‍ ഡി എഫ് ഇത്തവണയും സീറ്റ് നല്‍കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍ സി പി എം സ്ഥാനാര്‍ഥികള്‍ പി കെ ശൈലജ(എടച്ചേരി), പി കെ സജിത(മൊകോരി), പി ജി ജോര്‍ജ്ജ് മാസ്റ്റര്‍(കുറ്റിയാടി), എ കെ ബാലന്‍ (പേരാമ്പ്ര), ബാബു പാരശേരി(ബാലുശേരി),സാന്റി ഷിബു(കോടഞ്ചേരി), ജോളി ജോസഫ്(തിരുവമ്പാടി), സി ഉഷ(പന്തീരങ്കാവ്), പി ഭാനുമതി(കടലുണ്ടി), താഴത്തൈല്‍ ജുമൈലത്ത് (കക്കോടി), എ എം വേലായുധന്‍( അത്തോളി), ശ്രീജ പുല്ലരിക്കല്‍(ഉള്ള്യേരി), ശാലിനി ബാലകൃഷ്ണന്‍(അരിക്കുളം), സുജാത മനക്കല്‍(മേപ്പയ്യുര്‍), ആര്‍ ബലറാം(മണിയുര്‍) എന്നിവരാണ്. സി പി ഐക്ക് നീക്കിവെച്ച കട്ടിപ്പാറ,ഈങ്ങപ്പുഴ,ചാത്തമംഗലം,ചോറോട് വാര്‍ഡുകളിലെ സ്ഥാനാര്‍ികളെ ഇന്ന് പ്രഖ്യാപിക്കും. എന്‍ സി പി ക്ക് ലഭിച്ച കുന്ദമംഗലത്ത് പി രാജേശ്വരി,നന്മണ്ടയില്‍ മുക്കം മുഹമ്മദ് എന്നിവര്‍ മത്സരിക്കും. എന്‍ എസ് സിക്ക് ലഭിച്ചത് മടവൂര്‍ സീറ്റാണ്.ജനതാദള്‍, ഐ എന്‍ എല്‍ എന്നിവവര്‍ക്ക് അനുവദിച്ച സീറ്റുകളെ കുറിച്ച് ധാരണയായിട്ടില്ല. ഓരോ സീറ്റാണ് അനുവദിച്ചിട്ടുള്ളത്.ഇരു പാര്‍ട്ടികളുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ 14 ന് ഒരുമിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുതലക്കുളം മൈതാനത്ത് നിന്ന് പ്രകടനമായാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തുക. ഒഴിച്ചിട്ട വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ ഇന്നത്തോടെ പ്രഖ്യാപിക്കാനാകുമെന്ന് നേതാക്കള്‍ അറിയിച്ചു. പൊതുജന സമ്മതരായവരെയും ഇത്തരം വാര്‍ഡുകളില്‍ ആലോചിക്കുന്നുണ്ട്.
കോര്‍പ്പറേഷനില്‍ സി പി എം സ്ഥാനാര്‍ഥികളായി റംല പി കെ(എലത്തൂര്‍), കെ കൃഷ്ണന്‍(ചെട്ടികുളം), എം എം ലത(കരുവിശ്ശേരി), കെ സിനി(മലാപ്പറമ്പ്), കെ രതീദേവി(തടമ്പാട്ട് താഴം), യു രജനി(കണ്ണാടിക്കല്‍),ജയദീപ്(ചേവരമ്പലം),ശാലിനി(മൂഴിക്കല്‍),സാഷ(ചെലവൂര്‍), കെ എസ് പ്രഭീഷ്(മായനാട്), എം എം പത്മാവതി(മെഡിക്കല്‍ കോളജ് സൗത്ത്), മീരദര്‍ശ്ശക്‌