ബി ജെ പിക്ക് പുതിയ നിര്‍വചനം നല്‍കി ലാലു

Posted on: October 12, 2015 3:40 am | Last updated: October 11, 2015 at 11:41 pm
SHARE

lalu-300x196ലക്‌നോ: ബി ജെ പിക്ക് പുതിയ നിര്‍വചനം നല്‍കി ലാലു പ്രസാദ് യാദവ്. ബി ജെ പി എന്നാല്‍ ഭാരതത്തെ കത്തിക്കുന്ന പാര്‍ട്ടിയെന്നാണ് പൂര്‍ണരൂപമെന്ന് ലാലു നിര്‍വജനം നല്‍കി. ബീലാഗഞ്ച് നിയമസഭയിലെ ചാക്കന്ദ് ഗ്രാമത്തിലെ അവസാന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി എന്നാല്‍ ഭാരത്. ജെ എന്നാല്‍ ജലാഊ(കത്തിക്കുക), പി എന്നാല്‍ പാര്‍ട്ടി. ഇങ്ങനെയൊരു നിര്‍വചനമാണ് ലാലു നല്‍കിയത്. അവസാന തിരഞ്ഞെടുപ്പ് റാലിയില്‍ ബി ജെ പിയേയും മോദിയേയും ശക്തമായി അക്രമിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നിര്‍വചനം പറയുമ്പോള്‍ ലാലു ലാലു എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി. ആവേശം മൂത്ത ലാലു ഇനി തന്റെ ലക്ഷ്യം ഡല്‍ഹിയാണെന്നും പ്രഖ്യാപിച്ചു.
വൈകിയെത്തിയ ലാലു, സമയം കളയാതെ പ്രസംഗിക്കാന്‍ തുടങ്ങി. പഴയ കാറ്റൊന്നും മോദിക്ക് കൂട്ടുനില്‍ക്കുന്നില്ല. ഞങ്ങളുടെ സഖ്യത്തില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി ആകും. ഞങ്ങളുടെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതോടൊപ്പം, ഞങ്ങള്‍ ഡല്‍ഹി കീഴടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഭരണത്തിലും വിശാല സഖ്യം എത്തുമെന്നത് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി കീഴടക്കുമ്പോള്‍ നിങ്ങളെല്ലാവരും കൂടെയുണ്ടാവണമെന്ന് ലാലു ജനങ്ങളോടായി പറഞ്ഞു. ഹിന്ദുവും മുസ്‌ലിമും സിക്കും ക്രിസ്ത്യനും എല്ലാവരും. പക്ഷെ മോദി ശ്രമിക്കുന്നത് ഇതിനകത്ത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ്. ആര്‍ എസ് എസിന്റെ മുഖമൂടിയണിഞ്ഞിരിക്കുകയാണ് മേദിയെന്നും ലാലു വിമര്‍ശിച്ചു.