തമിഴ്‌നാട്ടിലെ ജയിലുകള്‍ക്ക് അല്‍ ഖായിദയുടെ ഭീഷണി

Posted on: October 11, 2015 6:36 pm | Last updated: October 11, 2015 at 11:45 pm
SHARE

central prison coimbathurകോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ സെന്‍ട്രല്‍ ജയിലുകള്‍ക്ക് ഭീകരസംഘടനയായ അല്‍ ഖായിദയുടെ ഭീഷണി. തൃച്ചി, കോയമ്പത്തൂര്‍, മധുര, വെല്ലൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ സൂപ്രണ്ടുമാര്‍ക്കാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. കത്തില്‍ ഉസാമ ബിന്‍ ലാദന്റെ ചിത്രവും പതിച്ചിട്ടുണ്ട്.

ജയില്‍ വാര്‍ഡന്‍മാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിന് തീവ്രവാദക്കേസില്‍ പ്രതികളായ തടവുകാരെ വിവിധ ജയിലുകളിലേക്ക് മാറ്റിയിരുന്നു. ഇത് ഉന്നയിച്ചാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.