ഹോണ്ട ബി ആര്‍ വി അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍

Posted on: October 11, 2015 5:54 pm | Last updated: October 11, 2015 at 5:54 pm
SHARE

honda brvഹോണ്ടയുടെ കോംപാക്ട് എസ് യു വി അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. ഓഗസ്റ്റില്‍ നടന്ന ഇന്തോനേഷ്യ ഇന്‍ര്‍നാഷണല്‍ ഓട്ടോഷോയില്‍ പ്രദര്‍ശനത്തിനെത്തിയ ബി ആര്‍ വി ഇന്തോനേഷ്യന്‍ വിപണിയിലെത്തുന്നതിന് പിന്നാലെയാണ് ഇന്ത്യയിലും വില്‍പനക്കെത്തുക.

ഏഴ് സീറ്റര്‍ കോംപാക്ട് എസ് യു വിയായ ബി ആര്‍ വിക്ക് പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ടാകും. സിറ്റിയില്‍ നിന്ന് കടം കൊണ്ട എന്‍ജിനുകളാണ് ഇതിനും ഉപയോഗിക്കുക. പുതിയ 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനും ബി ആര്‍ വിയില്‍ പ്രതീക്ഷിക്കാം.