ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം നടത്തണം: പിണറായി

Posted on: October 11, 2015 3:09 pm | Last updated: October 11, 2015 at 11:45 pm
SHARE

pinarayi-vijayanകോഴിക്കോട്: സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് സിപിഎം പി ബി അംഗം പിണറായി വിജയന്‍. സിബിഐ തന്റെ കൈയിലിരിക്കുന്ന സാധനമാണെന്ന മട്ടിലാണ് കേസ് സിബിഐ അന്വേഷിക്കട്ടേയെന്ന് വെള്ളാപ്പള്ളി പറയുന്നത്. ഏത് അന്വേഷണം വേണമെന്ന സര്‍ക്കാരിന് തീരുമാനിക്കാം. ആര്‍എസ്എസുമായി വെള്ളാപ്പള്ളി കൂട്ടുകൂടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൗനം അപമാനകരമാണെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ സാഹിത്യകാരന്‍മാര്‍ നടത്തുന്ന പ്രതിഷേധം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശാശ്വതികാനന്ദയുടെ ദുരൂഹമരണത്തില്‍ ഇപ്പോള്‍ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതല്‍ തെളിവുകിട്ടിയാലേ അന്വേഷിക്കാനാകൂ. ബിജു രമേശ് അടക്കമുള്ളവരുടെ ആരോപണങ്ങള്‍ നേരത്തേ അന്വേഷിച്ചതാണെന്നും മന്ത്രി പറഞ്ഞു.