ആര്‍എസ്എസ്_ എസ്എന്‍ഡിപി സഖ്യത്തിനു പിന്നില്‍ ഉമ്മന്‍ചാണ്ടി: വി എസ്

Posted on: October 11, 2015 2:04 pm | Last updated: October 11, 2015 at 11:45 pm
SHARE

vs achuthanandan4_artതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും ബിജെപിയും ചേര്‍ന്ന് പാര്‍ട്ടി രൂപീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഗോഡ്ഫാദര്‍ ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഈ വിഷയത്തില്‍ വി എം സുധീരന്റെ സ്വരമല്ല ഉമ്മന്‍ചാണ്ടിയുടേത്. യുഡിഎഫ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം സാങ്കേതികം മാത്രമാണ്. മതേതരമെന്ന ലേബലൊട്ടിച്ചാല്‍ മതേതരമാകില്ലെന്നും വി എസ് വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.