തമിഴ് നടി മനോരമ അന്തരിച്ചു

Posted on: October 11, 2015 10:18 am | Last updated: October 11, 2015 at 11:45 pm
SHARE

manorama-actressചെന്നൈ: തമിഴ് സിനിമാ നടി മനോരമ അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30ഓടെ ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് ആറിന് ചെന്നൈയിലെ കണ്ണമ്മപ്പേട്ടില്‍ നടക്കും.
ആറു പതിറ്റാണ്ടിലേറെക്കാലം സിനിമാ രംഗത്ത് സജീവമായിരുന്നു.തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ ഉള്‍പ്പെടെ 1500ലേറെ സിനിമകള്‍ മനോരമ അഭിനയിച്ചിട്ടുണ്ട്. അഞ്ച് മുഖ്യമന്ത്രിമാര്‍ക്കൊപ്പം അഭിനയിച്ചെന്ന റെക്കോര്‍ഡിനും ഉടമയാണ് മനോരമ. തമിഴ്‌നാട് മുന്‍മുഖ്യമന്തിമാരായ സി എന്‍ അണ്ണാദുരൈ, എം ജി ആര്‍, കരുണാനിധി, ഇപ്പോഴത്തെ മുഖ്യമന്ത്രി ജയലളിത, ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ ടി രാമറാവു എന്നിവര്‍ക്കൊപ്പമാണ് മനോരമ അഭിനയിച്ചത്. 2002ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1989ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.