ഇന്ദ്രാണി മുഖര്‍ജി അമിത അളവില്‍ ഗുളിക കഴിച്ചിട്ടില്ലെന്ന് പോലീസ്

Posted on: October 10, 2015 5:19 pm | Last updated: October 11, 2015 at 1:28 am
SHARE

Indrani-Mukerjea1

മുംബൈ: ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി അത്യാസന്ന നിലയിലായത് അമിതമായ അളവില്‍ ഗുളിക കഴിച്ചിട്ടല്ലെന്ന് മുംബൈ പോലീസ്. സ്ഥിരമായി കഴിച്ചിരുന്ന ഗുളിക ഏതാനും ദിവസമായി ഇന്ദ്രാണി കഴിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് അവര്‍ അവശനിലയിലായതെന്നും ഐജി ബിപിന്‍ സിംഗ് പറഞ്ഞു.

മകള്‍ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് 42 വയസ്സുകാരിയായ ഇന്ദ്രാണി അറസ്റ്റിലായത്. ഒക്‌ടോബര്‍ രണ്ടിന് അവരെ ജയിലിലേക്ക് മാറ്റി. ജയിലില്‍ വെച്ച് കഴിഞ്ഞയാഴ്ച അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വിഷാദ രോഗത്തിനുള്ള ഗുളിക അമിത അളവില്‍ കഴിച്ചതാണ് രോഗകാരണമെന്നായിരുന്നു നേരത്തെ ഉള്ള റിപ്പോര്‍ട്ടുകള്‍.