തുര്‍ക്കിയില്‍ സ്‌ഫോടനം: 20 പേര്‍ മരിച്ചു: നിരവധിപേര്‍ക്ക് പരിക്ക്

Posted on: October 10, 2015 3:04 pm | Last updated: October 11, 2015 at 2:58 pm
SHARE

അങ്കാറ:തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ശക്തമായ സ്‌ഫോടനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസിനെതിരായ ആക്രമണങ്ങളില്‍ തുര്‍ക്കി പങ്കാളിയായതിനു പിന്നാലെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.