ഇടത്-വലത് സര്‍ക്കാരുകള്‍ വെള്ളാപ്പള്ളിയെ സഹായിച്ചുവെന്ന് ബിജു രമേശ്‌

Posted on: October 10, 2015 1:38 pm | Last updated: October 11, 2015 at 2:58 pm
SHARE

biju rameshതിരുവനന്തപുരം: ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണത്തില്‍ ഇടത് -വലത് സര്‍ക്കാരുകള്‍ വെള്ളാപ്പള്ളി നടേശനെ സഹായിച്ചുവെന്ന് ബിജു രമേശ്. സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കൊണ്ട് അട്ടിമറിച്ചുവെന്നും ബിജു രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആറ് വര്‍ഷമായി ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ പോലീസ് അന്വേഷണം നീട്ടികൊണ്ട് പോകുകയായിരുന്നു. സ്വാമിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് വെള്ളാപ്പള്ളിക്കെതിരെ പിന്നീട് കേസ് വരുമെന്ന് ഭയന്നിട്ടാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് നിയമപ്രശ്‌നമുണ്ടാക്കുമെന്ന് സി.കെ.വിദ്യാസാഗര്‍ നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സമ്മതിച്ചതെന്നും ബിജു രമേശ് പറഞ്ഞു.