തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യ പ്രകടനം നടത്തി

Posted on: October 10, 2015 12:56 pm | Last updated: October 10, 2015 at 12:56 pm
SHARE

കല്‍പ്പറ്റ: ഇക്കാലമത്രയും തൊഴിലാളികളെയും രാജ്യത്തെയും കൊള്ളയടിച്ച രാജ്യദ്രോഹികളായ തോട്ടമുടമകളെ കുറ്റ വിചാരണ ചെയ്യുക നാടു കടത്തുക. മുഴുവന്‍ തോട്ട ഭൂമികളും തൊഴിലാളികളുടെയും ഭൂരഹിതരുടെയും ഉടമസ്ഥതയിലാക്കുക.
തോട്ട ഭൂമികള്‍ തൊഴിലാളികളുടേതാണ്. ബോണസ്സും കൂലിയുമല്ല തലമുറകള്‍ വിയര്‍പ്പൊഴുക്കിയ ഭൂമിയാണ് തൊഴിലാളികള്‍ക്ക് വേണ്ടത് തുടങ്ങിയ മുദ്രാ വാക്യങ്ങള്‍ ഉയര്‍ത്തി ടി.യു.സു.ഐ. പ്രവര്‍ത്തകര്‍ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കല്‍പ്പറ്റയില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം ടി യു സി ഐ സംസ്ഥാന കമ്മിറ്റിയംഗം സാം പി.മാത്യു ഉദ്ഘാടനം ചെയ്തു.തൊഴിലാളികളുടെ ഭൂ.ഉടമസ്ഥതയ്ക്കുവേണ്ടി ഒക്‌ടോബര്‍ 15 മുതല്‍ തോട്ടഭൂമികളില്‍ അവകാശം സ്ഥാപിച്ചുകൊണ്ടുള്ള സമരം ആരംഭിക്കുവാന്‍ തീരുമാനിച്ചതായും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സാം. പി.മാത്യു പറഞ്ഞു. പി.എം.ജോര്‍ജ്ജ്, കെനസീറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. വിജയകുമാരന്‍, കെ.ഹംസ, പി.മുഹമ്മദ് കുട്ടി, വേല്‍മുരുകന്‍,ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.