സ്ഥാനാര്‍ഥി നിര്‍ണയം കൈയാങ്കളിയില്‍ കലാശിച്ചു

Posted on: October 10, 2015 12:55 pm | Last updated: October 10, 2015 at 12:55 pm
SHARE

കരിമ്പ: കരിമ്പ ഗ്രാമപഞ്ചായത്ത് മുസ്്‌ലിം ലീഗിന് മത്സരിക്കാനുള്ള ഏക ജനറല്‍ സീറ്റായ വെട്ടത്തിത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചേര്‍ന്ന നേതൃയോഗം കൈയാങ്കളിയില്‍ കലാശിച്ചു.
വെട്ടം, പള്ളിപ്പടി, പനയംപാടം ശാഖാ കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍ യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റും പനംയംപാടം ശാഖ സെക്രട്ടറിയുമായ ആളുടെ പേര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
ഈ സീറ്റിനുവേണ്ടി പള്ളിപ്പടി, പനംയപാടം, വെട്ടം, വാലിക്കോട് പ്രദേശത്തെ സീറ്റ് മോഹികളുടെ അനുയായികള്‍ തമ്മിലാണ് തര്‍ക്കമുള്ളതായി പറയപ്പെടുന്നു.
ലീഗിന്റെ പൊന്നാപുരം കോട്ടയായ വെട്ടത്തെ ഈ സുനാമിയില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ പള്ളിപ്പടിയിലെ പഴയ ലീഗ് നേതാവിനെ രംഗത്തിറക്കുവാന്‍ ആലോചനയുള്ളതായി പറയപ്പെടുന്നു.