ഫയര്‍ഫോഴ്‌സില്‍ തെറ്റായ വിവരം നല്‍കി കബളിപ്പിച്ചയാള്‍ അറസ്റ്റില്‍

Posted on: October 10, 2015 11:07 am | Last updated: October 10, 2015 at 11:07 am
SHARE

പാലക്കാട്: തന്റെ ഭാര്യ ചാത്തപ്പുരം പുഴപാലത്തില്‍ നിന്നും താഴെക്ക് ചാടിയതായി തെറ്റായ വിവരം പറഞ്ഞ് ഫയര്‍ഫോഴ്‌സിനെ കബളിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു.
മാട്ടുമന്ത വാണിയംകാട് വീട് വിനീഷിനെ(35)ആണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിന് രാത്രിയായിരുന്നു സംഭവം. ഇയാളുടെ ഫോണ്‍ സന്ദേശത്തെ മണിക്കൂറോളം സ്ഥലത്ത് ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയിരുന്നു.
ഇത്തരത്തില്‍ ഇടക്കിടെ തെറ്റായ ഫോണ്‍സന്ദേശങ്ങള്‍ വരുന്നതിനാലാണ് ഫയര്‍ഫോഴ്‌സ് പരാതി നല്‍കിയത്. ഈ രീതിയില്‍ കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷയും ലഭിക്കും.