കൂടുതല്‍ സാഹിത്യകാരന്മാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കും

Posted on: October 10, 2015 10:53 am | Last updated: October 11, 2015 at 2:58 pm
SHARE
SUBASH CHANDRAN
സുഭാഷ് ചന്ദ്രന്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നല്‍കുന്ന സാറാ ജോസഫിന് പിന്തുണയുമായി കൂടുതല്‍ എഴുത്തുകാര്‍ രംഗത്ത്. എഴുത്തുകാരെ കൊന്നുകളയുന്നതടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. തനിക്ക് ലഭിച്ച പുരസ്‌കാരം തിരികെ നല്‍കാനുള്ള തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ നിന്നും ജനറല്‍ കൗണ്‍സിലില്‍ നിന്നും പ്രമുഖ കവി സച്ചിതാനന്ദന്‍ രാജിവെച്ചു.