Connect with us

Thrissur

ചട്ടം ലംഘിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് വനഭൂമി നല്‍കാനുള്ള നീക്കം സി പി എം തടഞ്ഞു

Published

|

Last Updated

വടക്കഞ്ചേരി: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് വന ഭൂമി നല്‍കാനുള്ള നീക്കം സി പി എം തടഞ്ഞു. മംഗലംഡാം കരിങ്കയം – വി ആര്‍ ടി മലയോരമേഖലയില്‍ 15 പേര്‍ക്ക് ഭൂമി അളന്ന് നതിട്ടപ്പെടുത്തി എന്‍ ഒ സി നല്‍കുന്നതിന് വേണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണിയമംഗലം വില്ലേജ് ഓഫീസില്‍ എത്തിയത്.
വനഭൂമിയും റവന്യൂ ഭൂമിയും തമ്മില്‍ വേര്‍തിരിച്ച് അളന്നാണ് ഉടമകള്‍ക്ക് എന്‍ ഒ സി നല്‍കാന്‍ തീരുമാനിച്ചത്.എന്നാല്‍ പ്രദേശത്ത് 150 ഓളം കുടുംബങ്ങള്‍ പട്ടയത്തിന് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ പതിനഞ്ച് പേര്‍ക്ക് വേണ്ടിമാത്രം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അളന്ന് കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അളക്കാന്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ കോടതി ഉത്തരവ് വന്ന 6 മാസത്തിനകം അളന്ന് തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ഒന്നര വര്‍ഷമായിട്ടും ഇത് ചെയ്യാതെ ഇത് ചെയ്യാതെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷം ഭൂമി അളക്കാന്‍ വന്നത് രാഷ്ട്രീയലക്ഷ്യം വെച്ചാണെന്ന് സി പി എം ആരോപണം. ഈ സഹാചര്യത്തിലാണ് വന്‍കിടക്കാര്‍ക്ക് വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ നടപടിയെ സി പി എം നേതാക്കള്‍ ചോദ്യം ചെയ്തത്.സി പി എം ജില്ലാ കമ്മിറ്റിയംഗം സി ടി കൃഷണന്‍, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ ബാലന്‍, ലോക്കല്‍ സെക്രട്ടറി വി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ തിരിച്ച് പോകുകയായിരുന്നു. മലയോരമേഖലയില്‍ പട്ടയം കൊടുക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നില്‍നില്‍ക്കുമ്പോള്‍ രാഷ്ട്രീയ മുതെലടുപ്പിന് വേണ്ടി വന്‍കിടക്കാരുടെ ഭൂമിമാത്രം അളന്ന് തിട്ടപ്പെടുത്ത് പട്ടയം നല്‍കണമെന്നും സി പി എം നേതാക്കള്‍ പറഞ്ഞു.

Latest