അക്കാദമിക് സ്വാതന്ത്ര്യത്തിനായി അവര്‍ ഒത്തുചേര്‍ന്നു

Posted on: October 10, 2015 10:40 am | Last updated: October 10, 2015 at 10:40 am
SHARE

കാലടി: ശ്രീകേരളവര്‍മ കോളജിന്റെ അക്കാദമിക സ്വാതന്ത്ര്യവും ബഹുസ്വരതയും സംരക്ഷിക്കുകയെന്ന ദൗത്യവുമായി നൂറുകണക്കിന് പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും സാംസ്‌കാരിക പ്രവര്‍ത്തകരും കോളജിനു മുന്നില്‍ ഒത്തുചേര്‍ന്നു. ഐക്യദാര്‍ഢ്യവുമായി കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും എത്തിച്ചേര്‍ന്നത് ആവേശമുണര്‍ത്തി. സാംസ്‌കാരിക സംഗമത്തിന്റെ ഉദ്ഘാടനം കഥാകൃത്ത് വൈശാഖന്‍ നിര്‍വഹിച്ചു.
തീപോലുള്ള അക്ഷരങ്ങളാണ് കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തെ വളര്‍ത്തിയത്. കേരളവര്‍മയില്‍ ഉയര്‍ന്നശബ്ദം കേരളത്തിനാകെ മാതൃകയായിരിക്കുന്നു. ഇന്ത്യന്‍ പ്രസിഡണ്ട് ഇപ്പോള്‍ പ്രകടിപ്പിച്ച ആശങ്ക നേരത്തെ പ്രകടിപ്പിച്ചു എന്നതാണ് കേരളവര്‍മയില്‍ കണ്ടത്. ആട്ടിറച്ചി സൂക്ഷിച്ചൊരാളെ നുണകള്‍ പരത്തി പച്ചയോടെ തച്ചുകൊന്നതിലുള്ള പ്രതിഷേധമായിരുന്നു അതെന്ന് മറക്കരുത്. ക്യാമ്പസ്സുകളില്‍ രാഷ്ട്രീയമാണ് വേണ്ടത്, വര്‍ഗീയതയല്ല. കലാലയത്തിലെ ശാന്തത ശ്മശാനത്തിലെ ശാന്തതയാകരുത്. അ‘ിപ്രായങ്ങളോടുള്ള സഹിഷ്ണുത പുലര്‍ത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ‘യമില്ലാതിരിക്കാന്‍ ഒരു രാത്രികാവല്‍ക്കാരന്‍ കാണിച്ച കുസൃതി ഇന്ന് ‘യത്തിന് കാരണമാകുന്നു എന്നത് ആശ്ചര്യകരമാണെന്ന് കോളേജിലെ വിഗ്രഹത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളവര്‍മ അതിന്റെ മതനിരപേക്ഷ-ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ടെന്നും വൈശാഖന്‍ അ‘ിപ്രായപ്പെട്ടു.
ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പി.എസ്.ഇക്ബാല്‍ ആമുഖം പറഞ്ഞു. കേരളവര്‍മയെ വീണ്ടെടുക്കാന്‍ സഹകരിക്കുകയെന്ന പ്രമേയം ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ് അവതരിപ്പിച്ചു. കേരളവര്‍മയുടെ അക്കാദമിക സ്വാതന്ത്ര്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിന് ഞങ്ങള്‍ കാവല്‍നില്‍ക്കുമെന്നു പ്രഖ്യാപിക്കുന്ന പ്രതിജ്ഞ പ്രൊഫ.പി.‘ാനുമതി ചൊല്ലിക്കൊടുത്തു. സാംസ്‌കാരിക സംഗമത്തെ അ‘ിവാദ്യം ചെയ്ത് മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍, മുന്‍സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ എം.എല്‍.എ, എം.ബി.രാജേഷ് എം.പി, വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ, നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍, യു.പി.ജോസഫ്, എന്‍.ശ്രീകുമാര്‍, ഡോ.കെ. എം .ഷീബ (സംസ്‌കൃത സര്‍വകലാശാല), ഡോ.എം.വി.നാരായണന്‍ (കോഴിക്കോട് സര്‍വകലാശാല), പ്രൊഫ.പി.ഗോപിനാഥന്‍, പ്രൊഫ.ടി.എ.ഉഷാകുമാരി, പി.മുരളീധരന്‍, കെ.കെ.ഷാഹിന, എന്‍.രാജന്‍ എന്നിവര്‍ സംസാരിച്ചു.
ചലച്ചിത്രകാരന്‍ ഇര്‍ഷാദ്, പി.ജെ.ആന്റണി, പ്രൊഫ.എം.മുരളീധരന്‍, ടി.ആര്‍.ചന്ദ്രദത്ത്, രാവുണ്ണി, ഡോ.ഡി.ഷീല, അഡ്വ.കെ.ഡി.ബാബു, ഫാ.ബെന്നി ബെനഡിറ്റ്, ഫാ.ജോര്‍ജ് പുലിക്കുത്തിയില്‍, ഇ.ഡി.ഡേവിസ്, കെ.എസ്.സദാനന്ദന്‍, കെ.പി.ഉമ, മണിലാല്‍, അഡ്വ.ആര്‍.കെ.ആശ, ഐ.ഗോപിനാഥന്‍, പി.രഞ്ജിത്ത് തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു. ടി.എ.ഫസീല നന്ദി പറഞ്ഞു. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.