പുന്നയൂര്‍ക്കുളം നാലാംവാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങി

Posted on: October 10, 2015 10:39 am | Last updated: October 10, 2015 at 10:39 am
SHARE

അണ്ടത്തോട്: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡായ തൃപ്പറ്റ് കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി കെ.പി.ധര്‍മ്മന്‍ പ്രചാരണം തുടങ്ങി.വാര്‍ഡ് പിടിച്ചെടുക്കാനും യുഡിഎഫിന്റെ കെട്ടുറപ്പിനുംവേണ്ടിയുള്ള വോട്ട് അ‘്യാര്‍ത്ഥനയുമായി യുഡിഎഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയായ ധര്‍മ്മനും ഗോദയിലിറങ്ങി കഴിഞ്ഞു.മുമ്പ് ഉപ്പുങ്ങള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച് മെംമ്പറായ ധര്‍മ്മന്‍ ഇപ്രാവശ്യവും തന്റെ വിജയം ഉറപ്പാണന്നും ഇത് പുന്നയൂര്‍ക്കുളം പഞ്ചായത്ത് സിപിഎമ്മിന്റെ കുത്തക ‘രണം അവസാനിപ്പിക്കാനുള്ള വിജയംമാകുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ധര്‍മ്മന്‍ പറഞ്ഞു.കഴിഞ്ഞദിവസം ചേര്‍ന്ന മണ്ഡലം യുഡിഎഫ് യോഗത്തില്‍ തൃപ്പറ്റ് വാര്‍ഡിലേക്ക് ധര്‍മ്മനെ മത്സരിക്കാന്‍ ഒരുഎതിര്‍പ്പും കൂടാതെയാണ് തിരഞ്ഞെടുത്തത്.പുന്നയൂര്‍ക്കുളത്ത് യുഡിഎഫിന് അനുകൂല തര0ഗമാണ് വരാനിരിക്കുന്നതെന്നും സിപിഎമ്മിന്റെ കുത്തക ‘രണം ഈതിരഞ്ഞെടുപ്പോടുകൂടി അവസാനിപ്പിക്കാനാണ് പുന്നയൂര്‍ക്കുളത്തെ ജനങ്ങള്‍ കാത്തരിക്കുന്നതെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
നാളത്തോടുകൂടി യുഡിഎഫ് മുഴുവന്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുസ്‌ലീംലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഷ്‌റഫ് ചാലില്‍,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.വൈ.കുഞ്ഞുമൊയ്തു എന്നിവര്‍ അറിയിച്ചു.