ചാവക്കാട് ബ്ലോക്കില്‍ വ്യവസായ പ്രമുഖനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ചൊല്ലി മുസ്്‌ലിം ലീഗില്‍ ഭിന്നത

Posted on: October 10, 2015 10:38 am | Last updated: October 10, 2015 at 10:38 am
SHARE

ചാവക്കാട്: ബ്ലോക്ക് പഞ്ചായത്തിലെ മുത്തമ്മാവ് ഡിവിഷനില്‍ വ്യവസായ പ്രമുഖനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ പ്രതിഷേധമുയരുന്നു. കര്‍ഷക സംഘം ജില്ലാ മുന്‍ പ്രസിഡന്റും ലീഗ്് നേതാവുമായ എം എ അബൂബക്കര്‍ ഹാജിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേയാണ് മുസ്്‌ലിം ലീഗിനുള്ളില്‍ പ്രതിഷേധം ശക്തമായിട്ടുള്ളത്. ഒരുമനയൂര്‍ പഞ്ചായത്തിലെ ആറും കടപ്പുറം പഞ്ചായത്തിലെ രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മുത്തമ്മാവ് ഡിവിഷനില്‍ സാധാരണ ഒരുമനയൂര്‍ പഞ്ചായത്തിലെ മുസ്്‌ലിം ലീഗ് അംഗങ്ങളേയാണ് സാധാരണ സ്ഥാനാര്‍ഥിയാക്കാറുള്ളതെന്നാണ് ഒരു വി‘ാഗം ലീഗ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ മറികടന്നാണ് കടപ്പുറം പഞ്ചായത്തിലെ ലീഗ് നേതാവായ എം എ അബൂബക്കര്‍ ഹാജിയെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിയിലെ ഒരു വി‘ാഗം തയ്യാറായിട്ടുള്ളതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരക്കാര്‍ക്ക്് സീറ്റു നല്‍കുന്നത് പാര്‍ട്ടിയില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. കഴിഞ്ഞ തദ്ദേശ സ്വയം‘രണ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഒരുമനയൂര്‍ ഡിവിഷനിലേക്ക് അബൂബക്കര്‍ ഹാജിയെ മല്‍സരിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദിന്റെ ഇടപെടലാണ് ഇതിനു കാരണമെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് സജീവമായ പ്രവര്‍ത്തകരെ മാറ്റി നേതൃത്വം തിരഞ്ഞെടുപ്പുകളില്‍ പണക്കാര്‍ക്ക് സീറ്റു നല്‍കുന്നുവെന്ന ആരോപണം ഉയര്‍ന്നതാണ് അന്ന് അബൂബക്കര്‍ ഹാജിക്ക് സീറ്റ് ല‘ിക്കാതിരിക്കാന്‍ കാരണമെന്നാണ് മറ്റൊരു വി‘ാഗം ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. തദ്ദേശ സ്വയം‘രണ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പാര്‍ട്ടിയിലെ ശക്തമായ വിമത പ്രവര്‍ത്തനത്തിന് ശമനം കാണാനുള്ള ശ്രമം നടത്തികൊണ്ടിരിക്കേയാണ് ചാവക്കാട് ബ്ലോക്കിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുള്ളത്.