സ്വാമി ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളിക്കുവേണ്ടി കൊന്നതാണെന്ന് ബിജു രമേശ്

Posted on: October 10, 2015 9:47 am | Last updated: October 11, 2015 at 2:58 pm
SHARE

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതാണെന്ന് ബിജു രമേശ്. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണ് കൊലയ്ക്കു പിന്നില്‍. പ്രവീണ്‍ വധക്കേസിലെ കൂട്ടുപ്രതി പ്രിയനാണ് കൊലയാളി. പ്രിയന്‍ ജയിലില്‍ വച്ച് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു. ഡിവൈഎസ്പി ഷാജിയും പ്രിയനുമാണ് പ്രവീണ്‍ വധക്കേസിലെ പ്രധാന പ്രതികള്‍.
അതേസമയം തനിക്കെതിരായുള്ള ബിജു രമേശിന്റെ ആരോപണം വ്യക്തിഹത്യയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഹൈക്കോടതിവരെ തള്ളിയതാണെന്നും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിജു രമേശിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ വന്ന വിവരങ്ങളെല്ലാം മുമ്പ് പുറത്ത് വന്നതാണ്.വെളിപ്പെടുത്തിയ കാര്യത്തില്‍ പുതിയതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷിക്കാമെന്നും ചെന്നിത്തല വ്യക്തിമാക്കി.