Connect with us

Eranakulam

ഭവന രഹിതര്‍ക്ക് വീടും നിര്‍ധന യുവതികള്‍ക്ക് മംഗല്യ സ്വപ്‌നവും സാക്ഷാത്കരിച്ച് സാന്ത്വന കേന്ദ്രം

Published

|

Last Updated

കൊച്ചി: ഭവന രഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ സ്വന്തമായി വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് മാതൃകയാവുകയാണ് എസ് വൈ എസ് എറണാംകുളം ജില്ലാ സാന്ത്വന കേന്ദ്രം. ദാറുല്‍ ഖൈര്‍ എന്ന പേരില്‍ നിര്‍മിക്കുന്ന 13 സാന്ത്വന ഭവനങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്ന് വീടുകളുടെ താക്കോല്‍ ദാനം കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. സമ്മേളനം ഹൈക്കോടതി ജഡ്ജി ബാബു മാത്യൂ പി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ എം പി അബ്ദുള്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. 10 വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഇവ ഡിസംബര്‍ 13ന് നടക്കുന്ന മീലാദ് സമ്മേളനത്തോടനുബന്ധിച്ച് പൂര്‍ത്തീകരിച്ച് നല്‍കും. ഇതിന് പുറമെ 18 കുടുംബങ്ങള്‍ക്കായി മൂന്ന് ഫഌറ്റുകളും നിര്‍മ്മിച്ച് നല്‍കും. ഇതിന്റെ ശിലാസ്ഥാപനവും നര്‍ധനരായ കുടുംബങ്ങള്‍ക്ക് സാന്ത്വനമേകി സമൂഹ വിവാഹവും ഇന്നലെ നടന്നു.