പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് പുതുവഴികള്‍ തേടുക: കാന്തപുരം

Posted on: October 10, 2015 5:16 am | Last updated: October 10, 2015 at 1:16 am
SHARE

Kanthapuramകോഴിക്കോട്: പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനും പ്രചരിപ്പിക്കാനും നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍. ജനുവരി പത്തിന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചക സ്‌നേഹം പ്രചരിപ്പിക്കാന്‍ പരമ്പരാഗത രീതികള്‍ക്കൊപ്പം പുതിയ ആവിഷ്‌കാരങ്ങളും സംവിധാനങ്ങളും നടപ്പാക്കണം.കേരളത്തിനകത്തും പുറത്തും പ്രവാചകനെ നിന്ദിക്കുന്നവരുണ്ട്. പ്രവാചകന്റെ സ്‌നേഹസന്ദേശം ശരിയായ രൂപത്തില്‍ വിപുലമായി പ്രചരിപ്പിക്കേണ്ട പ്രത്യേക സമയമാണിതെന്നും കാന്തപുരം പറഞ്ഞു. അന്തര്‍ദേശീയ രംഗത്ത് ഇസ്്‌ലാമിനെ ഏറെ വികലമാക്കി ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോള്‍, യഥാര്‍ത്ഥ ഇസ്്‌ലാമും പ്രവാചക ജീവിതവും പ്രചരിപ്പിക്കേണ്ടത് മുസ്്്‌ലിംകളുടെ ബാധ്യതയാണ്. ഈയര്‍ത്ഥത്തില്‍ മര്‍കസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനവും ഇതര മീലാദാഘോഷ പരിപാടികളും ഏറെ പ്രാധാന്യമുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.