യുവ കലാ സാഹിതി കലാസന്ധ്യ 30ന്

Posted on: October 9, 2015 10:12 pm | Last updated: October 9, 2015 at 10:12 pm
SHARE

അബുദാബി: യുവകലാസാഹിതി അബുദാബിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടക്കുന്ന യുവകലാസന്ധ്യ ഈ മാസം 30ന് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ കേരള സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. സാംസ്‌കാരിക സമ്മേളനത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ ആശംസാ പ്രസംഗം നടത്തും. കേരളത്തിലെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാമ്പിശ്ശേരി കരുണാകരന്റെ പേരില്‍ യുവകലാസാഹിതി അബുദാബി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ ‘കാമ്പിശ്ശേരി അവാര്‍ഡ്’ പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന് സമ്മാനിക്കും. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായിക ഗായത്രി, ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം ശ്രീനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേള നടക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികളായി ബാബു വടകര(ചെയ.), അനില്‍, ചന്ദ്രശേഖരന്‍(വൈ.ചെയ.), വിനയചന്ദ്രന്‍(ജന.കണ്‍.) സുനില്‍, റൂഷ് മെഹര്‍(ജോ.കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.