വെള്ളാപ്പള്ളിക്കെതിരെ സിബിഐ അന്വേഷണത്തിനു ഹൈക്കോടതിയെ സമീപിക്കും: ഗോകുലം ഗോപാലന്‍

Posted on: October 9, 2015 7:04 pm | Last updated: October 9, 2015 at 9:08 pm
SHARE

Gokulam Gopalan_0തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. വെള്ളാപ്പള്ളിക്കെതിരെ നിലവിലുള്ള അഞ്ചു ക്രിമിനല്‍ കേസുള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ പ്രതിപക്ഷനേതാവിനു കൈമാറിയിട്ടുണ്ട്. പിന്നോക്ക വികസന കോര്‍പറേഷന് രണ്ടു ശതമാനം പലിശയില്‍ ലഭിക്കുന്ന തുകയാണ് നോഡല്‍ ഏജന്‍സിയെന്ന നിലയില്‍ വാങ്ങി വെള്ളാപ്പള്ളി 12 മുതല്‍ 18 ശതമാനം വരെ പലിശയ്ക്കു നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും എസ്എന്‍ ട്രസ്റ്റിന്റെയോ, യോഗത്തിന്റെയോ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഈ തുകയൊക്കെ വെള്ളാപ്പള്ളിയുടെയും മകന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്കാണു പോകുന്നതെന്നു ഗോകുലം ഗോപാലന്‍ ആരോപിച്ചു.