കളഞ്ഞ് കിട്ടിയ ചെക്ക് തിരിച്ചുനല്‍കി മാതൃകയായി

Posted on: October 9, 2015 7:19 pm | Last updated: October 9, 2015 at 7:19 pm
SHARE

337270_3899719444260_971972888_oഅബുദാബി: കളഞ്ഞുകിട്ടിയ ചെക്ക് തിരിച്ചുനല്‍കി മലയാളി മാതൃകയായി . കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി സ്വദേശിയും അബുദാബി അല്‍ ഉതൈബ ഗ്രൂപ്പ് ജീവനക്കാരനുമായ ബഷീര്‍ അഹ്മദാണ് താമസ സ്ഥലത്തിന് മുന്നിലെ പള്ളിയില്‍ നിന്നും നിസ്‌കരിച്ചു തിരിച്ചുവരുമ്പോള്‍ വഴിയില്‍ നിന്നും കളഞ്ഞ് കിട്ടിയ 7,500 ദിര്‍ഹമിന്റെ ക്യാഷ് ചെക്ക് അബുദാബി ശാബിയ പോലീസ് സ്റ്റേഷനില്‍ തിരിച്ചുനല്‍കി മാതൃകയായത് .
ഉടമസ്ഥന്‍ ആവശ്യമായ ഒപ്പുകള്‍ പതിച്ച ചെക്ക് ബേങ്കില്‍ കൊണ്ട് പോയി കാശ് എടുക്കാമായിരുന്നു. ശാബിയ പോലീസ് ഓഫീസര്‍ സഈദ് അല്‍ ളാഹിരിക്ക് ചെക്ക് കൈമാറിയ ബഷീറിനെ ശാബിയ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാര്‍ പ്രശംസിച്ചു. മലയാളികള്‍ മാതൃകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്മാര്‍ വ്യക്തമാക്കി