പ്രമുഖ സംഗീതജ്ഞന്‍ രവീന്ദ്ര ജെയ്ന്‍ അന്തരിച്ചു

Posted on: October 9, 2015 6:06 pm | Last updated: October 11, 2015 at 2:58 pm
SHARE

_a9e49ec8-6e78-11e5-a9e2-597b09296f58മുംബൈ: ഗാനരചയിതാവും സംഗീത സംവിധായകനുമായ രവീന്ദ്ര ജെയിന്‍ (71) അന്തരിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് നാഗ്പുരിലെ ആശുപത്രിയില്‍നിന്നു ഞായറാഴ്ചയാണു മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, സ്ഥിതി വഷളായതോടെ ഇന്ന് ഉച്ചകഴിഞ്ഞു നാലോടെ മരണപ്പെടുകയായിരുന്നു.

1944 ഫെബ്രുവരി 28-നാണ് ജെയിന്‍ ജനിച്ചത്. നൂറിലേറെ ബോളിവുഡ് ചിത്രങ്ങള്‍ക്കു സംഗീതം നല്‍കിയ ജെയിന്‍ മലയാളത്തില്‍ മൂന്നു ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ മലയാളം ചിത്രങ്ങള്‍ക്കാണു ജെയിന്‍ സംഗീതം പകര്‍ന്നത്.