രഞ്ജി ട്രോഫി: രോഹന്‍ പ്രേമിന് ഇരട്ട സെഞ്ചുറി; കേരളം 401നു പുറത്ത്‌

Posted on: October 9, 2015 4:40 pm | Last updated: October 11, 2015 at 2:57 pm
SHARE

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 401 റണ്‍സിനു പുറത്തായി. രോഹന്‍ പ്രേമിന്റെ ഇരട്ടസെഞ്ചുറിയാണു കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹന്‍ 208 റണ്‍സ് നേടി. 186/5 എന്ന നിലയിലാണു കേരളം രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയത്. ഹൈദരാബാദിനുവേണ്ടി ആകാശ് ഭണ്ഡാരി 72 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.