രണ്ടുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചാല്‍ കൂട്ടബലാത്സംഗമാവില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

Posted on: October 9, 2015 4:26 pm | Last updated: October 11, 2015 at 2:57 pm
SHARE

kj georgeബംഗളൂരു: രണ്ടു പേര്‍ നടത്തുന്ന പീഡനം കൂട്ടബലാത്സംഗമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെജെ ജോര്‍ജ്. ബംഗളൂരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരി ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരിക്കുമ്പോഴാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.
മൂന്നോ നാലോ പേര്‍ ചേര്‍ന്നു നടത്തുന്ന പീഡനങ്ങള്‍ മാത്രമേ കൂട്ട ബലാത്സംഗമായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. രണ്ടുപേര്‍ ചേര്‍ന്ന് ഒരാളെ പീഡിപ്പിച്ചാല്‍ അതെങ്ങനെ കൂട്ട ബലാത്സംഗമാകുമെന്ന് മാധ്യമപ്രവര്‍ത്തകരോട് കെജെ ജോര്‍ജ് ചോദിച്ചു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ഒരാള്‍ ആണെങ്കിലും കൂട്ടമായാണെങ്കിലും പീഡനം നീചമായ പ്രവര്‍ത്തി ആണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ വാനില്‍ കയറ്റി കൊണ്ടുപോയി രണ്ടു പേര്‍ ബലാത്സംഗം ചെയ്തത്.