കരിയര്‍ പ്ലാനിംഗിന്റെ പ്രസക്തി

Posted on: October 9, 2015 3:15 pm | Last updated: October 9, 2015 at 3:15 pm
SHARE

ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് കരിയര്‍. ഒരു വ്യക്തിയുടെ ജീവിതത്തിന് വേണ്ടി ചെയ്യുന്ന ഏത് ജോലിയെയും നമുക്ക് കരിയര്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. അപ്പോള്‍ എന്താണ് കരിയര്‍ അനുകൂലമായി വികസിക്കുകയും വ്യക്തിയുടെ സ്വഭാവങ്ങളിലും സ്വകാര്യ സാമൂഹ്യ ജീവിതത്തിലും വളര്‍ച്ചയുണ്ടാക്കുകയും വ്യക്തിക്ക് സംതൃപ്തി നല്‍കുകയും ചെയ്യുന്ന തൊഴിലിനെയാണ് കരിയര്‍ എന്നു വിളിക്കാന്‍ കഴിയുക.
ഓരോരുത്തരുടെയും ജീവിത വിജയത്തിന് ശരിയായ കരിയര്‍ പ്ലാനിംഗ് ആവശ്യമാണ്. കോഴ്‌സുകളും പഠന മേഖലകളും അത്ഭുതകരമായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അതീവ ശ്രദ്ധയോടെയും ആലോചനയോടെയും നിര്‍വഹിക്കേണ്ട ഒന്നാണ് കരിയര്‍. പ്ലാനിംഗ് വ്യക്തിയുടെ വിവിധ ഒഴിവുകളെയും സവിശേഷതകളും തിരിച്ചരിഞ്ഞ് വേണം ഇത് നിര്‍വഹിക്കുവാന്‍.
വ്യക്തിയുടെ അഭിരുചി, വ്യക്തിത്വ ഘടന, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവയുടെ ബുദ്ധി ശക്തിയും പ്ലാനിംഗിന് പ്രധാനമാണ്. രക്ഷിതാക്കളുടെ താല്‍പര്യവും മറ്റു ബാഹ്യ സമര്‍ദ്ദങ്ങള്‍ക്കും വഴങ്ങി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോഴുണ്ടാകുന്ന സാമൂഹ്യ മാനസിക പ്രശ്‌നങ്ങള്‍ ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കരിയറിന്റെ ലോകം ഇന്ന് വിശാലമാണ്. നവംനവങ്ങളായ കോഴ്‌സുകളും അവസരങ്ങളും ഇന്ന് നമുക്ക് മുന്നില്‍ തുറന്നിടപ്പെട്ടിട്ടുണ്ട്. പരമ്പരാഗത കോഴ്‌സുകളില്‍ നിന്ന് മാറി സ്‌പെഷലൈസേഷന്റെ യുഗമാണിത്. പ്രധാന കോഴ്‌സുകള്‍ നല്‍കുന്ന ഒപ്ഷനുകളും അത്ഭുകരമായി വര്‍ധിച്ചിട്ടുണ്ട്.
കോഴ്‌സുകളും പഠനമേഖലകളുടെയും വികാസം കരിയര്‍ പ്ലാനിംഗിന്റെ പ്രാധാന്യമാണ് നമുക്ക് മുന്നില്‍ തുറക്കുന്നത്. ചെറുപ്രായത്തില്‍ നിന്ന് ശാസ്ത്രീയമായ പരിശോധനകള്‍ നടത്തി കുട്ടിയുടെ അഭിരുചി നിര്‍ണയിക്കാനാകും. നേരത്തേ തന്നെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ നേടുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ സാധിക്കുന്നു.
സ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ കരിയര്‍ നിര്‍ണയിച്ചു പഠനം ക്രമീകരിക്കണം. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് കിട്ടുന്ന ജോലിയില്‍ കരിയര്‍ ആരംഭിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ നമുക്ക് സാധിക്കും. അതിന് എട്ടാം ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ കരിയര്‍ പ്ലാനിംഗ് നടത്തുക.
തൊഴില്‍ വൈവിധ്യവും അവസരങ്ങളുടെ വൈപുല്യവും ബോധ്യപ്പെടുത്തുന്നതിന് കരിയര്‍ ഗൈഡന്‍സ് നല്‍കുക. അഭിരുചിയും ബുദ്ധി വൈവിധ്യവും പരിഗണിക്കാതെയുള്ള കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ് ഒഴിവാക്കുക.
കരിയര്‍ പ്ലാനിംഗിന് ശാസ്ത്രീയമായ പരീക്ഷകള്‍ ലഭ്യമാണ്.