Connect with us

National

അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കിട്ടിയത് ആട്ടിറച്ചി

Published

|

Last Updated

ദാദ്രി: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് ബീഫ് അല്ല ആട്ടിറച്ചിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ബീഫാണെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് കണ്ടെടുത്ത ഇറച്ചി പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

സെപ്റ്റംബര്‍ 28നായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം. ബീഫ് കഴിച്ചെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന 52കാരനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ഇറച്ചി പൊലീസ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. വെറ്ററിനറി ലാബില്‍ പരിശോധിച്ചതിന് ശേഷം മധുരയിലെ ലാബിലും പരിശോധിക്കുകയായിരുന്നു. ഇനിയൊരു പരിശോധന വേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിച്ചു. അഖ്‌ലാഖിന്റെ മകനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അത് ബീഫല്ലെങ്കില്‍ തന്റെ പിതാവിന്റെ ജീവന്‍ തിരിച്ചുതരുമോ എന്ന് അഖ്‌ലാഖിന്റെ മകള്‍ ചോദിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Latest