സഊദിയില്‍ ഇന്ത്യക്കാരിയെ തൊഴിലുടമ കൈ വെട്ടിയ സംഭവം: ഇന്ത്യ അപലപിച്ചു

Posted on: October 9, 2015 10:43 am | Last updated: October 11, 2015 at 4:50 pm
SHARE

saudi-arabia-k=ma.-ചെന്നൈ: സഊദി അറേബ്യയില്‍ വീട്ടു ജോലിക്കാരിയെ തൊഴിലുടമ കൈവെട്ടിയ സംഭവത്തെ ഇന്ത്യ അപലപിച്ചു. കസ്തൂരി മണിരത്‌നം എന്ന 58 കാരിയുടെ കൈയാണ് വെട്ടിയത്. വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു വലതുകൈ വെട്ടിയത്.
സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. സംഭവം അസ്വീകാര്യമായ കാര്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. പ്രശ്‌നം ഇന്ത്യ സഊദി അറേബ്യയ്ക്ക് മുന്നില്‍ ഉന്നയിക്കും. ഇന്ത്യന്‍ എംബസി മണിരത്‌നവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മൂന്ന് മാസം മുമ്പാണ് മണിരത്‌നം സഊദിയിലെത്തിയത്. തൊഴിലുടമയുടെ പീഡനം സഹിക്കാനാകാത്തത് കൊണ്ടാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മണിരത്‌നം റിയാദ് കിംഗ്ഡം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്‌നാട് ഘടകം ഭാരവാഹി റാഷിദ് ഖാന്‍ ആണ് ഇപ്പോള്‍ അവര്‍ക്ക് വേണ്ട സഹായങ്ങളുമായി കൂടെയുള്ളത്.