ഒ കെ വാസുവും അശോകനും സി പി എം സ്ഥാനാര്‍ഥികള്‍

Posted on: October 9, 2015 12:54 am | Last updated: October 9, 2015 at 12:54 am
SHARE

കണ്ണൂര്‍: സി പി എമ്മില്‍ചേര്‍ന്ന മുന്‍ ബി ജെ പി നേതാക്കളായ ഒ കെ വാസുവും എ. അശോകനും സി പി എം സ്ഥാനാര്‍ഥികളായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഒ കെ വാസു ജില്ലാ പഞ്ചായത്തിലേക്കും അശോകന്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് മത്സരിക്കുക. മത്സരിക്കാന്‍ സി പി എം നേതൃത്വം ആവശ്യപ്പെട്ടെന്ന് ഇരുവരും പറഞ്ഞു. ഒ കെ വാസു താമസിക്കുന്ന പൊയിലൂര്‍ പ്രദേശം ജില്ലാ പഞ്ചായത്തിന്റെ തൃപ്പങ്ങോട്ടൂര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്നു. ഇവിടെ നിന്നായിരിക്കും വാസു ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുക. ചെറുവാഞ്ചേരിയില്‍ താമസിക്കുന്ന അശോകന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പാട്യം ഡിവിഷനിലാണ് ഉള്‍പ്പെടുന്നത്.