Connect with us

International

കുന്ദുസ് ആശുപത്രി ആക്രമണം: ഒബാമയുടെ ക്ഷമാപണം മാത്രം മതിയാകില്ലെന്ന് എം എസ് എഫ്‌

Published

|

Last Updated

കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് നഗരത്തില്‍ ആശുപത്രിക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഒബാമയുടെ ക്ഷമാപണം മാത്രം മതിയാകില്ലെന്ന് എം എസ് എഫ് (ഡോക്‌ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ്- മെഡിസിനെ സാന്‍സ് ഫ്രോണ്ടിയേഴ്‌സ്). സംഭവത്തില്‍ 12 എം എസ് എഫ് സ്റ്റാഫുകളടക്കം 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ക്ഷമാപണം നടത്തുന്നതിന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എം എസ് എഫ് സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് ജോണ്‍ ലീയെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് ക്ഷമാപണം മാത്രം മതിയാകില്ലെന്നും സംഭവത്തെ കുറിച്ച് നിഷ്പക്ഷവും സത്യസത്യസന്ധവുമായ അന്വേഷണം ഒബാമ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടത്.
ഒബാമ ക്ഷമാപണം നടത്താന്‍ വേണ്ടി വിളിച്ചിരുന്നു. എന്തായാലും അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയന്‍ ഫാക്ട് ഫൈന്‍ഡിംഗ് കമ്മീഷന്റെ സ്വതന്ത്ര അന്വേഷണത്തിന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇതുസംഭവിച്ചതെന്നും എങ്ങനെയാണ് ആക്രമണം നടത്താനുള്ള സാഹചര്യം ഉണ്ടായതെന്നും വ്യക്തമാക്കണം- എം എസ് എഫ് പ്രസിഡന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ദുരന്തത്തില്‍ ഖേദിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും ഒബാമ പറഞ്ഞു. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് വസ്തുതാപരമായി അന്വേഷണം നടത്തുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest