1567.91 കോടി രൂപയുടെ നേരിട്ടുളള വിദേശ നിക്ഷേപത്തിന് അംഗീകാരം

Posted on: October 9, 2015 5:13 am | Last updated: October 9, 2015 at 12:14 am
SHARE

ന്യൂഡല്‍ഹി: വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ശിപാര്‍ശ പ്രകാരം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായുള്ള 11 നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിലൂടെ 1567.91 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്തും. മൈക്രോ വെന്‍ച്വേഴ്‌സ് ഇന്‍വസ്റ്റ്‌മെന്റ്, അമര്‍ ഉജാല പബ്ലിക്കേഷന്‍സ് ലിമിറ്റഡ്, ഇറോസ് ഇന്റര്‍നാഷനല്‍ മീഡിയ ലിമിറ്റഡ്, സി എം ഡി ബി കക, ഭുരണി എന്റര്‍പ്രൈസസ് എല്‍ എല്‍ പി, ഒ-സോണ്‍ നെറ്റ്‌വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കോറസ് കോള്‍ ഐ എന്‍ സി, ഇന്ത്യന്‍ റോട്ടര്‍ക്രാഫ്റ്റ് ലിമിറ്റഡ്, ന്യൂ ഇന്ത്യ ബയോഫാര്‍മ ലിമിറ്റഡ്, ബി ടി ഐ പേയ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എജി എസ് ട്രാന്‍സാക്ട് ടെക്‌നോളജീസ് ലിമിറ്റഡ് എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. സിസ്റ്റമ ശ്യാം ടെലി സര്‍വീസസിന്റെ 10,000 കോടി രൂപയുടെ നിര്‍ദ്ദേശവും ഐ ഐ എഫ് എല്‍ ഹോള്‍ഡിംഗസ് ലിമിറ്റഡിന്റെ 3201.5 കോടി രൂപയുടെ നിര്‍ദ്ദേശവും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ പരിഗണനക്കു വിട്ടു.